ഇരു വൃക്കകളും തകരാറിലായ പന്ത്രണ്ടു വയസ്സുകാരന് സുമനുസുകളുടെ സഹായം അഭ്യർത്ഥിക്കുന്നു. തൊടുപുഴ മടത്തിക്കണ്ടം സ്വദേശി സുധീഷിന്റെ മകൻ അനന്തു സുധീഷാണ് ഡോക്ടർ ചികിത്സ നിർദേശിച്ചിട്ടും സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്ന് ശസ്ത്രക്രിയ ചെയ്യാനാവാതെ രോഗത്തോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. അനന്തുവിന്റെ അമ്മയുടെ വൃക്ക ചേരുമെന്ന് കണ്ടെത്തിയതിനാൽ ഉടൻ തന്നെ ചികിത്സ നടത്തണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും പണമില്ലാത്തതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ് കുടുംബം.