തിരുവനന്തപുരം: സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ സ്വർണം പൂശാനെത്തിച്ചത് പുതിയ ചെമ്പുപാളികളാണെന്ന് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി. ദേവസ്വം വിജിലൻസിനു നൽകിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര‍്യം വ‍്യക്തമാക്കിയത്. ചെമ്പുപാളികൾക്ക് കാലപ്പഴക്കമുണ്ടായിരുന്നില്ലെന്നും സ്വർണം പൊതിഞ്ഞവയായിരുന്നില്ല അതെന്നുമാണ് മൊഴി. ഇതോടെ സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപ്പ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി വിറ്റിരിക്കാമെന്നാണ് ദേവസ്വം വിജിലൻസിന്‍റെ വിലയിരുത്തൽ.
