കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാൻറ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിരോധനജ്ഞ പ്രഖ്യാപിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായി പ്ലാൻറിൻറെ പരിസര പ്രദേശങ്ങളിൽ ഏഴു ദിവസത്തേക്കാണ് നിരോധനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്ലാൻറിൻറെ 300 മീറ്റർ ചുറ്റളവ്, പ്ലാൻറിനും അമ്പായത്തോടിനും ഇടയിലെ റോഡിൻറെ ഇരുവശത്തുമുള്ള 50 മീറ്റർ പ്രദേശം, അമ്പായത്തോട് ജങ്ഷൻറെ 100 മീറ്റർ ചുറ്റളവ് എന്നിവിടങ്ങളിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 163-ാം വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.
