രാജാക്കാട്: കേരളപിറവി ദിനത്തിൻ്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കേരള സർക്കാരിൻ്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി എല്ലാ യൂണിറ്റുകളിലും ശുചികരണ ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ല വൈസ് പ്രസിഡൻ്റ് വി.എസ് ബിജുവിൻ്റെ നേതൃത്വത്തിൽ രാജാക്കാട്ട് വച്ച് നടത്തി. ജില്ല പ്രസിഡൻ്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ടൗൺ വൃത്തിയായി സൂക്ഷിക്കുന്ന ഹരിത കർമ്മസേന അംഗങ്ങൾക്ക് ക്യാഷ് അവാർഡും നൽകി. രാജാക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് നിഷ രതീഷ് മുഖ്യപ്രഭാഷണം നടത്തി. കെവിവിഇഎസ് ജില്ല ഓർഗനൈസർ സിബി കൊച്ചുവള്ളാട്ട്, രാജാക്കാട് യൂണിറ്റ് ജനറൽ സെക്രട്ടറി സജിമോൻ കോട്ടക്കൽ, ട്രഷറർ വി.സി ജോൺസൺ, വനിത വിംഗ് പ്രസിഡൻ്റ് ആശ ശശികുമാർ, സെക്രട്ടറി ജയ മഹേഷ്, ട്രഷറർ അനില ഹംസ, യൂത്ത് വിംഗ് പ്രസിഡൻ്റ് സി.എസ് പ്രദീഷ് എന്നിവർ നേതൃത്വം നൽകി.
