തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ വർഗീയ പരാമർശവുമായി എയറിലായി ബി.ജെ.പി പ്രവർത്തക ലസിത പാലക്കൽ. ഇത്തവണത്തെ പുരസ്കാരം മൊത്തം ഇക്കാക്കമാർക്കാണല്ലോ എന്നായിരുന്നു ലസിതയുടെ വിമർശനം. ഇതാണോ പരാതി ഇല്ലാത്ത അവാർഡ് എന്ന് മന്ത്രി പറഞ്ഞതെന്നും ലസിത സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട കുറിപ്പിൽ ചോദിക്കുന്നു.
ഫെയ്സ് ബുക്ക് പോസ്റ്റ്; സ്വഭാവ നടൻ സൗബിൻ ഷാഹിർ മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ് മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ് ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ ആണല്ലോ. ഇതാണോ പരാതി ഇല്ലാത്ത അവാർഡ് എന്ന് മന്ത്രി പറഞ്ഞത്. മ്യാമൻ പോട്ടെ മ്യക്കളെ
