VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സി.പി.ഐ വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺ​ഗ്രസിലേക്ക്

പത്തനംതിട്ട: സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺ​ഗ്രസിലേക്ക്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് കോൺഗ്രസിലേക്ക് സ്വീകരിക്കുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി രാവിലെ കൂടിക്കാഴ്ച നടത്തും. വൈകിട്ട് ഡിസിസി ഡിസിസിയിൽ വച്ചാകും പാർട്ടി അംഗത്വം സ്വീകരിക്കുക. സിപിഐ സ്ഥാനാർഥിയായി മത്സരിച്ച പള്ളിക്കൽ ഡിവിഷൻ തന്നെ ശ്രീനാദേവിക്ക് കോൺഗ്രസ് നൽകുമെന്നാണ് സൂചന. നവംബർ മൂന്നിനാണ് സിപിഐ വിട്ട വിവരം ശ്രീനാദേവി അറിയിക്കുന്നത്. ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച ശേഷമാണ് ശ്രീനാദേവി സിപിഐ വിട്ടത്. രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട ശ്രീനാദേവിയുടെ പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *