VBC NEWS THODUPUZHA

കനത്ത മഴയ്ക്ക് സാധ്യത, കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച്ച(നവംബർ 21) മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ഏഴ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ‍്യാപിച്ചിട്ടുണ്ട്. തിരുവനന്തപുപരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.

Leave a Comment

Your email address will not be published. Required fields are marked *