ഇടുക്കി: പൊതുതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഇടുക്കി ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകളായും സ്വീകരണ-വിതരണ കേന്ദ്രങ്ങളായും പ്രവർത്തിക്കുന്ന സ്‌കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പടെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എട്ടാം തീയതി(തിങ്കളാഴ്ച) ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കൂടാതെ കൗണ്ടിംഗ് സെന്ററുകൾ സ്ഥിതി ചെയ്യുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡിസംബർ 13 ശനിയാഴ്ചയും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസമായ ഒമ്പതിന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
