VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കുളിക്കാനിറങ്ങിയ യുവാവ് ചെക്ഡാമിൽ മുങ്ങി മരിച്ചു

ഇടുക്കി: നെടുങ്കണ്ടം കരുണാപുരം ചാലക്കുടിമെട്ട് കൂമ്പൻപ്പാറ ഷാജിയുടെ മകൻ ശ്രീജിത്താണ്(23) വീടിന് ഒരു കിലോമീറ്റർ ദൂരെയുള്ള ചെക്ഡാമിൽ മുങ്ങിമരിച്ചത്. രാവിലെ വോട്ട് ചെയ്ത് വീട്ടിൽ വന്ന ശേഷം മാതാപിതാക്കൾ വണ്ടിപ്പെരിയാറിൽ മരണവീട്ടിൽ പോയസമയത്താണ് ഇരട്ട സഹോദരങ്ങളായ ശ്രീനാഥും ശ്രീജിത്തും ചേർന്ന് ചെക്ക്ഡാമിന് സമീപത്തേക്ക് പോയത്. അവിടെ എത്തിയ ശ്രീജിത്ത് കുളിക്കാനിറങ്ങുകയും മുങ്ങി താഴുകയും മരണം സംഭവിക്കുകയുമായിരുന്നു. തുടർന്ന് ഓടികുടിയ പ്രദേശവാസികൾ ചേർന്നാണ് മൃതശരീരം കരക്കെത്തിച്ചത്. മാതാവ് ഓമന. സഹോദരി ഷിബിന. കമ്പംമെട്ട് െപാലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Leave a Comment

Your email address will not be published. Required fields are marked *