ന്യൂഡൽഹി: കേരളത്തിൽ വീണ്ടും എസ്.ഐ.ആർ നടപടികൾ നീട്ടി. രണ്ടു ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രീംകോടതി നീട്ടി നൽകിയത്. എസ്ഐആറുമായി ബന്ധപ്പെട്ട കേരളത്തിൻറെ ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിച്ചിരുന്നു. എന്നാൽ സർക്കാരിൻറെ വാദത്തെ എതിർത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ക്രമങ്ങളെ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ മാത്രം നീട്ടിനൽകാം എന്നാണ് വിശദീകരിച്ചത്. 20 ലക്ഷം ഫോമുകൾ ഇനിയും ലഭിക്കാനുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് കോടതി സമയം നീട്ടി നൽകിയത്. നേരത്തെ കേരളത്തിന് മാത്രമായി ഒരാഴ്ച സമയം തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി നൽകിയിരുന്നു. ഇതിന് പുറമെയാണ് സുപ്രീംകോടതി രണ്ട് ദിവസം കൂടി നൽകിയിരിക്കുന്നത്.
