VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

രാഹുലിൻ്റെ മുൻകൂർ ജാമ്യത്തിനെതിരേ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. തിരുവനന്തപുരം സെഷൻസ് കോടതിയുടെ വിധിയെ ചോദ്യം ചെയ്തു കൊണ്ട് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. രാഹുലിനെതിരേയുള്ള രണ്ടാമത്തെ കേസിലാണ് തിരുവനന്തപുരം കോടതി മുൻകൂർജാമ്യം നൽകിയത്. കോടതിയുടെ പരാമർശം കേസിൻറെ നിലനിൽപ്പിനെ ചോദ്യം ചെയ്യുമെന്ന സാഹചര്യത്തിലാണ് സർക്കാരിൻറെ നീക്കം. ഇരുപത്തിമൂന്നുകാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പൊലീസിന് കൈമാറിയിരുന്നു. വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്തിരുന്നു. പൊലീസ് ശേഖരിച്ച തെളിവുകൾ മൂൻകൂർ ജാമ്യാപേക്ഷയുടെ വാദത്തിനിടെ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷൻറെ ആവശ്യപ്രകാരം അടച്ചിട്ട കോടതിയിലായിരുന്നു വാദം കേട്ടത്.

Leave a Comment

Your email address will not be published. Required fields are marked *