VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഇടുക്കി ജില്ല നേതൃത്വത്തിനെതിരെ സിപിഐ മുതിർന്ന നേതാവ് കെ കെ ശിവരാമൻ രം​ഗത്തെത്തി

ഇടുക്കി: സിപിഐയിൽ പൊട്ടിത്തെറി. ജില്ല നേതൃത്വത്തിനെതിരെ സിപിഐ മുതിർന്ന നേതാവ് കെ കെ ശിവരാമൻ രം​ഗത്തെത്തി. ഇടുക്കിയിൽ കുറെ കാലമായി പാർട്ടിയിൽ വിമർശനവും ഇല്ല സ്വയം വിമർശനവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ സിപിഐ തകർന്ന നിലയിൽ. സത്യം പറയുമ്പോൾ ചിലർ പ്രകോപിതരാകുന്നു. ജില്ലയിൽ ചില മാഫിയ പ്രവർത്തിക്കുന്നുണ്ട്. അവർക്കൊപ്പം ഒട്ടി ചിലർ പ്രവർത്തിക്കുന്നു. സംസ്ഥാന നേതൃത്വത്തെയും കെ കെ ശിവരാമൻ വിമർശിച്ചു. മുൻ സെക്രട്ടറിമാർ ഉണ്ടായിരുന്നപ്പോൾ പാർട്ടിക്ക് ചലനം ഉണ്ടായിരുന്നു. ഇന്ന് അങ്ങനെ ഒരു ചലനം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *