VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

എരുമേലിക്ക് സമീപം ശബരിമല തീർഥാടക വാഹനം ഇടിച്ച് വിദ്യാർത്ഥി മരിച്ചു

കോട്ടയം: എരുമേലിയ്ക്ക് സമീപം ചരളിയിൽ ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥി മരിച്ചു. കണ്ണിമല പഴയതോട്ടം ജെസ്വിൻ സാജുവാണ്(19) മരിച്ചത്. കൂവപ്പള്ളി അമൽജ്യോതി കോളെജ് വിദ്യാർഥിയാണ്. രാവിലെ 6 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ജെസ്വിനെ 26 ആം മൈൽ മേരി ക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മുണ്ടക്കയം സെന്റ് ആന്റണിസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററാണ് ജെസ്വിൻ്റെ പിതാവ് സാജു.

Leave a Comment

Your email address will not be published. Required fields are marked *