VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പി.റ്റി തോമസ് അനുസ്മരണം സംഘടിപ്പിച്ചു

തൊടുപുഴ: കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊടുപുഴ മങ്ങാട്ടുകവലയിൽ പി.റ്റി തോമസ് അനുസ്മരണം സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം നിർവഹിച്ചു. വ്യക്തിപരമായി എന്തെല്ലാം നഷ്ടങ്ങൾ സംഭവിച്ചാലും നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന തന്റേടമുള്ള ജനകീയ നേതാവായിരുന്നു പിടി യെന്ന് അദ്ദേഹം പറഞ്ഞു.

അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാർ വി ഇ താജുദീൻ, എൻ ഐ ബെന്നി, സി പി കൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എസ് ഷാജഹാൻ, സണ്ണി മണർകാട്, കെ പി റോയ്, വി എ നിസാർ, മുനിസിപ്പൽ കൗൺസിലർമാർ വിഷ്ണു കോട്ടപ്പുറം, രാജേഷ് ബാബു, പി എ ഷാഹുൽ ഹമീദ്, ബ്ലോക്ക് സെക്രട്ടറിമാർ നാസർ പാലമൂടൻ, കെ എച് നൗഷാദ്, നജീബ് ജി എം, ഹാരിസ് കെ ബി, അബി മുണ്ടക്കാൻ, സി എസ് ഷാജി, ഗണ ഷാജി, സി എസ് മഹേഷ്, സുലൈമാൻ, ടി എൽ അക്ബർ, സിബിലി, അസീസ്, സലിം, ഷുക്കൂർ, ഷെഫീഖ്, മുഹമ്മദ് റിയാസ്, ഫൈസൽ, സി എം മുനീർ, എം കെ സിയാദ്‌, വി എ അബ്ദുൽഖാദർ, ഇ കെ ലത്തീഫ്, നജീബ് ആലപ്പി, അബ്ബാസ്, ബിനു ഇടവെട്ടി, ഷെരീഫ്, അക്ബർ, ഹാരിസ് കുമ്മങ്കല്ല് എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *