തൊടുപുഴ: ആരോഗ്യ സേവന രംഗത്ത് കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ ലാബിനോടനുബന്ധിച്ചു ഡിജിറ്റൽ എക്സ് റേ യൂണിറ്റിന്റെയും മെഡി ടാക്സി സർവീസിന്റെയും ഉദ്ഘാടനം നടത്തി. പി.ജെ ജോസഫ് എം.എൽ.എ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ഡിജിറ്റൽ എക്സ്റേ യൂണിറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു.

ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘം പ്രസിഡന്റ് ജോർജ് കൊച്ചുപറമ്പിൽ, സഹകരണ സംഘം അസിസ്റ്റന്റ് റെജിസ്ട്രർ വി.എൻ ഗീത, സെക്രട്ടറി സാജു വി ചെമ്പരത്തി, ഭരണസമിതി അംഗങ്ങളായ മാത്യു ജോൺ, ഡെന്നി ജോസഫ്, മിനി ആന്റണി, ബോണി തോമസ്, മുൻ പ്രസിഡന്റ് ബെന്നി ജേക്കബ്, സംഘം ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.
ആരോഗ്യ സേവന രംഗത്ത് കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഇടുക്കി ചെറുകിട വ്യവസായി സംഘത്തിന് മെഡി ടാക്സി സംവിധാനം ഒരുക്കുന്നതിലേക്കായി സംഘം പ്രസിഡന്റും യുണൈറ്റഡ് ഗ്രാനൈറ്റ്സ് ആൻഡ് മെറ്റൽസ് ഉടമയുമായ ജോർജ് കൊച്ചുപറമ്പിൽ, സി.എസ്.ആർ ഫണ്ടിൽ നിന്നും മാരുതി ഇക്കോ വാഹനം നൽകുകയായിരുന്നു. സ്ഥിരമായി ഡോക്ടറുടെ കൂടിയാലോചന ആവശ്യമുള്ള വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾ, ശസ്ത്രക്രിയാനന്തര പരിശോധനകൾക്കായി ഡോക്ടറെ സമീപിക്കേണ്ടവർ, ഭിന്നശേഷിക്കാർ, പ്രായമായവരും കൂടെ കൂട്ടാൻ ആരുമില്ലാത്തവരും തുടങ്ങി അടിയന്തര മല്ലാത്ത സാഹചര്യങ്ങളിൽ, പ്രൊഫഷണലായി പരിശീലനം ലഭിച്ച നഴ്സിനോടൊപ്പം രോഗിയെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയി സുരക്ഷിതമായി വീട്ടിൽ തിരികെ എത്തിക്കുകയാണ് മെഡി ടാക്സി സംവിധാനം ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ രോഗികളെ പരിശോധനകൾക്കായി മെഡിക്കൽ ലബോറട്ടറി, ഫിസിയോതെറാപ്പി സെന്റർ എന്നിവിടങ്ങളിൽ കൊണ്ടുപോകുക. തുടങ്ങിയ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. മണക്കാട് പഞ്ചായത്തിലെ നിർധനരായ രോഗികൾക്ക് സൗജന്യ നിരക്കിൽ സേവനം ലഭ്യമാക്കുന്നതാണ്.
