VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാ വാർഷിക സമ്മേളനം ജനുവരി 11ന് തൊടുപുഴ കുമാരമംഗലത്ത്; സംഘാടക സമിതി രൂപീകരിച്ചു

തൊടുപുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാ വാർഷിക സമ്മേളനം 2026 ജനുവരി 10 ന് കുമാരമംഗലത്ത് വച്ചു നടക്കുന്നതിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. സമ്മേളന പരിപാടികൾ വിശദീകരിച്ചു കൊണ്ട് ജില്ലാ ജോയിൻ്റ സെക്രട്ടറി ടി.എൻ. മണിലാലും ബഡ്ജറ്റ് സംഘാടക സമിതി ഭാരവാഹികളുടെ പാനൽ വി.വി.ഷാജിയും അവതരിപ്പിച്ചു. കുമാരമംഗലം സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് എം.എം മാത്യു ചെയർമാൻ എം ആർ ശിവ ശങ്കരൻ വൈസ് ചെയർമാൻ പി . എം ഷാജി ജനറൽ കൺവീനർ, കെ പി സന്തോഷ് കൺവീനറുമായിട്ടുള്ള സംഘാടക സമിതി രൂപീകരിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി പരിഷത്ത് പുസ്തകങ്ങളും,ചൂടാറപ്പെട്ടി, പി.പി സി ഉല്പന്നങ്ങൾ തുടങ്ങിയവ പ്രചരിപ്പിക്കാനും തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ശശിലേഖ രാഘവൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് സെക്രടറി കെ.എൻ.രാധാകൃഷ്ണൻ സ്വാഗതവും പി എം ഷാജി നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *