VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പ്ലാസ്റ്റിക്‌ കവറുകൾ ഉറവിടത്തിൽ നിരോധിക്കണം; കെ.എച്ച്‌.എഫ്‌.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

തൊടുപുഴ: പ്ലാസ്റ്റിക്‌ കവറുകൾ ഫലപ്രദമായി നിരോധിക്കാൻ ഉല്‌പാദന ഉറവിടത്തിൽ നിക്ഷേപിക്കണമെന്ന്‌ ഹോട്ടൽ, കേറ്ററിംഗ്‌, ബേക്കറി, റസ്റ്റോറന്റ്‌, റ്റീഷോപ്പ്‌, പഴം, പച്ചക്കറി, പലചരക്ക്‌, സൂപ്പർമാർക്കറ്റ്‌, മത്സ്യമാംസ്യസ്റ്റാളുകൾ, ലോഡ്‌ജ്‌, റിസോർട്ട്‌ തുടങ്ങിയ ഭക്ഷണ ഉല്‌പാദന വിതരണ മേഖലയിലുള്ളവരുടെ സംഘടനയായ കേരളഹോട്ടൽസ്‌ ആന്റ്‌ ഫുഡ്‌ ഓപ്പറേറ്റേഴ്‌സ്‌ അസ്സോസിയേഷൻ പൊതുയോഗത്തിൽ പ്രമേയത്തിലൂടെ സർക്കാരിനോട്‌ ആവശ്യപ്പെട്ടു. സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക്‌ കവറുകൾ ലഭ്യമല്ലാതെ വരുത്തുകയും പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക്‌ കവറുകളുമായി നടക്കുന്നതും നിരോധിക്കണം. അല്ലാതുള്ള അശാസ്‌ത്രീയ പരിശോധനകളും പിഴ അടപ്പിക്കലും ഫലപ്രദമാകില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. തൊടുപുഴ മുൻസിപ്പൽ കൗൺസിലർ ആതിര ജോഷി യോഗം ഉദ്‌ഘാടനം നിർവ്വഹിച്ചു. കെ.എച്ച്‌.എഫ്‌.എയുടെ കലണ്ടറും പ്രകാശനം ചെയ്‌തു.

കരളഹോട്ടൽസ്‌ ആന്റ്‌ ഫുഡ്‌ ഓപ്പറേറ്റേഴ്‌സ്‌ അസ്സോസിയേഷൻ പ്രസിഡന്റ്‌ എം.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. മുപ്പത്തിനാല്‌ അംഗ സാരഥികളെ യോഗം തിരെഞ്ഞടുത്തു.

രക്ഷാധികാരികളായി അബ്‌ദുൾ ഖാദർ ഹാജി, കെ. കെ. നാഖൂർ ഖനി, പ്രസിഡന്റായി എം.എൻ. ബാബു, വൈസ്‌ പ്രസിഡന്റുമാരായി അബ്‌ദുൾ സലിം, അനിൽ പീടികപറമ്പിൽ, അക്ഷയ രാജൻ, ഉല്ലാസ്‌ മാത്യു, അഡ്വ. ഡമ്മീസ്‌ എബ്രാഹം, അബ്‌ദുൾ റസാക്‌,ജനറൽ സെക്രട്ടറിയായി ജോസ്‌ലറ്റ്‌ മാത്യു സെക്രട്ടറിമാരായി വി.എസ്‌. നസീർ, ജഗൻ ജോർജ്ജ്‌, റ്റി.എച്ച്‌ ഷിയാസ്‌, ഷമീർ കുഞ്ചാവീടൻ, കെ.കെ റഷീദ്‌, ബേബി ജോസഫ്‌, കെ.എ ഷമീർ, ശീകാന്ത്‌പിള്ള, സലാം റാവുത്തർ, രാജി കണ്ണൻ, കെ. ബി. പ്രദീപ്‌, അന്ന ബിനോയി, ഡോണി കട്ടക്കയം, ട്രഷററായി വി.എൻ. ഷമീർ എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന്‌ സ്‌നേഹവിരുന്നും നടന്നു.

Leave a Comment

Your email address will not be published. Required fields are marked *