VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തൊടുപുഴ സേവ്യേഴ്സ് ഹോം നടപ്പിലാക്കുന്ന ‘ഹോംസ് ഫോർ ദി ഹോംലെസ്സ്’ പദ്ധതിയിലെ ആദ്യ വീട് യാഥാർത്ഥ്യമായി

തൊടുപുഴ: ഭവനരഹിതർക്ക് തലചായ്ക്കാൻ ഒരിടമൊരുക്കുക എന്ന ലക്ഷ്യത്തോടെ തൊടുപുഴ സേവ്യേഴ്സ് ഹോം നടപ്പിലാക്കുന്ന ‘ഹോംസ് ഫോർ ദി ഹോംലെസ്സ്’ പദ്ധതിയിലെ ആദ്യ വീട് യാഥാർത്ഥ്യമായി. പെരുമ്പള്ളിച്ചിറ സ്വദേശി സന്തോഷിനും കുടുംബത്തിനുമായി നിർമ്മിച്ച വീടിൻ്റെ താക്കോൽദാനവും വെഞ്ചരിപ്പും ക്രിസ്മസ് ദിനത്തിൽ നടന്നു. റവ. ഫാ. മാത്യു ജെ കുന്നത്തും പെരുമ്പള്ളിച്ചിറ ഇടവക വികാരി റവ. ഫാ. ജോൺ ചാത്തോലിലും ചേർന്ന് വെഞ്ചരിപ്പ് നിർവഹിച്ചു.

അലൻ ജോൺ, ഡോ. പയസ്, ലയൺസ് ക്ലബ് പ്രസിഡൻ്റ് മിസ്റ്റർ സാബു, മിസ്റ്റർ ബേബി ജോൺ കാലയന്താനി തുടങ്ങിയവർ ചേർന്ന് താക്കോൽദാനം നിർവഹിച്ചു.

റവ. ഫാ. മാത്യു ജെ കുന്നത്തിൻ്റെ വലിയൊരു സ്വപ്നമായിരുന്നു ഭവനരഹിതർക്കായി വീടുകൾ നിർമ്മിച്ചു നൽകുക എന്നത്. ആ വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ ക്രിസ്മസ് ദിനത്തിൽ പൂർത്തിയാകുന്നത്. ഒരു കുടുംബത്തിൻ്റെ കാലങ്ങളായുള്ള കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും ഇതോടെ വിരാമമാകും. ഈ സംരംഭം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച എല്ലാ സുമനസ്സുകൾക്കും, പ്രാർത്ഥനയോടെ കൂടെനിന്നവർക്കും ഫാ. മാത്യു ജെ കുന്നത്ത് നന്ദി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *