VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സ്വർണ്ണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. പവന് 560 രൂപ കൂടി 1,02,680 രൂപയിൽ എത്തി. ഗ്രാമിന്റെ വില 70 രൂപ വർധിച്ച് 12,765 രൂപയുമായി. ലക്ഷം തൊട്ടതിനു പിന്നാലെ സ്വർണ വിലയിൽ താഴ്ച രേഖപ്പെടുത്തിയിട്ടില്ല. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ട്രോയ് ഒൺസിന് 4,530 ഡോളറായാണ്‌ ഉയർന്നത്. വെനസ്വേലയിലെ സംഘർഷവും എണ്ണ ടാങ്കറുകൾക്ക് മേലുള്ള ഉപരോധവുമാണ് ഇപ്പോഴത്തെ വർധനവിന് കാരണം.

നൈജീരിയയില ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതും സ്വർണവിലയെ സ്വാധീനിച്ചേക്കാം. വെള്ളിയുടെ വിലയിലും വർധന തുടരുകയാണ്. സ്‌പോട് സിൽവർ വില 4.6 ശതമാനം ഉയർന്ന് ഔൺസിന് 75 ഡോളർ പിന്നിട്ടു. ആഗോള വിപണിയിലെ നേട്ടക്കണക്കെടുത്താൽ ഈ വർഷം ഇതുവരെ സ്വർണ വില 70 ശതമാനമാണ് ഉയർന്നത്.

വെള്ളിയാകട്ടെ 150 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. കേന്ദ്ര ബാങ്കുകൾ വൻതോതിൽ നിക്ഷേപം കൂട്ടിയതും. യുഎസ് കേന്ദ്ര ബാങ്ക് മൂന്ന് തവണ നിരക്ക് താഴ്ത്തിയതും മറ്റ് കാരണങ്ങളോടൊപ്പം സ്വർണത്തിന്റെ റാലിയെ പിന്തുണച്ചു.

Leave a Comment

Your email address will not be published. Required fields are marked *