VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കല്ല് തൊണ്ടയിൽ കുരുങ്ങി മലപ്പുറത്ത് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു

മലപ്പുറം: കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറ കൊയ്യാംകോട്ടിൽ മഹ്റൂഫ്- റുമാന ദമ്പതികളുടെ മകൻ അസ്‍ലം നൂഹ് ആണ് മരിച്ചത്. കുഞ്ഞ് വീട്ടുമുറ്റത്തു നിന്നു അബദ്ധത്തിൽ കല്ല് വാരി വായിലിടുകയായിരുന്നു. പെട്ടെന്ന് തന്നെ വീട്ടുകാർ വായിൽ നിന്ന് കല്ല് എടുത്തു പുറത്തുകളയാൻ ശ്രമിച്ചെങ്കിലും ഒരു കല്ല് തൊണ്ടയിൽ കുടുങ്ങിപ്പോയിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും പിന്നീട് കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.

Leave a Comment

Your email address will not be published. Required fields are marked *