കൊച്ചി: നടൻ മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരി അമ്മ(90) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിൻറെ വസതിയിലായിരുന്നു താമസം. അമ്മയുമായി ആത്മബന്ധം പുലർത്തുന്ന ലാൽ അമ്മയുടെ പരിചരണത്തിനായി സമയം നീക്കിവെച്ചിരുന്നു. മോഹൻലാലിൻറെ സിനിമ ജീവിതത്തിലും വ്യക്തി ജീവിതത്തിലും സ്വാധീനിച്ച വ്യക്തിത്വമായിരുന്നു അമ്മ. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ഉടനെ ലാൽ ആദ്യം സന്ദർശിച്ചത് അമ്മയെയായിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്തമകൻ പ്യാരിലാൽ 2000ൽ മരണപ്പെട്ടിരുന്നു.
