VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഉത്തരാഖണ്ഡിൽ 60 പേർക്ക് പരുക്കേറ്റു

ഗോപേശ്വർ: ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ 60 ഓളം പേർക്ക് പരുക്കേറ്റു. നിർമാണപ്രവർത്തികൾ നടക്കുന്ന വിഷ്ണുഗഡ് – പിപൽകോടി ഹൈഡ്രോ ഇലക്‌ട്രിക് പ്രോജക്റ്റിൻ്റെ പിപൽകോടി തുരങ്കത്തിനുള്ളിലാണ് സംഭവം. നിർമാണ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും വഹിച്ചുകൊണ്ടുള്ള ലോക്കോ ട്രെയിൻ നിർമാണ സാമഗ്രികൾ കയറ്റിയ ഗുഡ്സ് ട്രെയിനുമായി കൂടിയിടിച്ചാണ് അപകടം ഉണ്ടായത്. 109 പേരാണ് ട്രെയിനിലുണ്ടായിരുന്നത്. എല്ലാവരേയും രക്ഷപ്പെട്ടതായാണ് വിവരം. 42 പേരെ ജില്ല ആശുപത്രിയിലും 17 പേരെ പിപൽകോടിലെ വിവേകാനന്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *