VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തേങ്കുറിശി ദുരഭിമാന കൊല കേസിൽ പരോളിലിറങ്ങിയ പ്രതി ഇരയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി; തുടർന്ന് ഇയാളെ ജയിലിലാക്കി

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ് പ്രതി പരോളിലിറങ്ങി നാലാം ദിവസം വീണ്ടും ജയിലിൽ. കൊല്ലപ്പെട്ട അനീഷിൻറെ ഭാര്യ ഹരിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് സുരേഷ് കുമാറിനെ വീണ്ടും ജയിലിലാക്കിയത്. ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിൽ 20 ദിവസത്തെ പരോളിൽ 24 ന് നാട്ടിലെത്തിയപ്പോഴായിരുന്നു ഭീഷണി. ഹരിതയുടെ പരാതിയിൽ കുഴൽമന്ദം പൊലീസ് കേസെടുക്കുകയും പിന്നാലെ പരോൾ റദ്ദാക്കുകയുമായിരുന്നു. ഇതരജാതിയിൽപ്പെട്ട ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചതിലെ വൈരാഗ്യത്തിൽ ഹരിതയുടെ പിതാവ് പ്രഭുകുമാറും അമ്മാവൻ സുരേഷ് കുമാറും ചേർന്ന് അനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. വിവാഹത്തിൻറെ 88 ആം ദിവസമായിരുന്നു കൊല. വിവാഹശേഷം പലപ്പോഴായി അനീഷിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് 90 ദിവസത്തിന് മുൻപ് താലിയറുക്കുമെന്ന് പ്രഭുകുമാർ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. 2020 ലെ ക്രിസ്മസ് ദിനത്തിലായിരുന്നു കൊല.

Leave a Comment

Your email address will not be published. Required fields are marked *