VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കുടിവെള്ളത്തിൽ മലിനജലം; ഇന്ദോറിൽ മരിച്ചവരുടെ എണ്ണം ഏഴായി, ഇതിൽ ആറു മാസം പ്രായമുള്ള കുഞ്ഞും

ഇന്ദോർ: കുടിവെള്ളത്തിൽ അഴുക്കുചാലിൽ നിന്നുള്ള മലിനജലം കലർന്നതിനെത്തുടർന്ന് മധ്യപ്രദേശിലെ ഇന്ദോറിൽ മരിച്ചവരുടെ എണ്ണം ഏഴായി. 1100ൽ അധികം പേർ വിവിധ അസ്വസ്ഥതകളെത്തുടർച്ച് ചികിത്സയിലാണ്. ആറു മാസം മാത്രം പ്രായമുള്ള കുരുന്നും മലിനജലം കുടിച്ചതിനാൽ മരണമടഞ്ഞവരുടെ കൂട്ടത്തിലുണ്ട്.

ഇന്ദോറിലെ ഭാഗീരഥപുര മേഖലയിലെ മറാത്തി മൊഹല്ലയിൽ നിന്നുള്ള സാധ്ന സാഹുവിൻറെ കുഞ്ഞാണ് ഛർദിയും വയറിളക്കവും മൂലം മരിച്ചത്. കുട്ടിക്ക് കൊടുത്ത പാലിൽ വെള്ളം കലർത്തിയതാണ് ദുരന്തത്തിനിടയാക്കിയത്. പത്ത് വർഷം കാത്തിരുന്നുണ്ടായ കുഞ്ഞാണ് മരിച്ചു പോയതെന്ന് സാധ്ന പറയുന്നു. കുടിവെള്ളത്തിൽ മാലിന്യം കലരുന്നുണ്ടെന്ന് പല തവണ പരാതി പറഞ്ഞിട്ടും അധികൃതർ അതു തന്നെ ആവർത്തിക്കുകയായിരുന്നുവെന്നും സാധ്ന ആരോപിക്കുന്നു. ഭാഗീരഥ പുരയിലെ വീടുകളിലേക്ക് നഗരസഭ വിതരണം ചെയ്തിരുന്ന വെള്ളത്തിൽ അഴുക്കുചാലിൽ നിന്നുള്ള മലിന ജലം കലർന്നതാണ് ദുരന്തത്തിന് ഇടയാക്കിയത്.

നഗരസഭാ പൈപ്പ് ലൈനിനു മുകളിൽ ശൗചാലയം നിർമിച്ചിരുന്നു. ഇവിടെ നിന്നുള്ള മലനിജലമാണ് കുടിവെള്ളത്തിൽ കലർന്നത്. സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *