VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കരിമണ്ണൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

കരിമണ്ണൂർ: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. ഗവൺമെന്റ് യു.പി സ്കൂളിലാണ് ക്യാമ്പ് നടന്നത്. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന സോജന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസ് ജോൺ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ഷാജൻ ജെയിംസ്, ബി.ആർ.സി.ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ സിന്റോ ജോസഫ്, ട്രെയിനർ ലാൽ കെ തോമസ്,സ്പെഷ്യൽ എഡ്യൂകേറ്റർ ഷേർലി തോമസ് എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ ജീവിതനൈപുണി വികസനത്തിന് ഉതകുന്ന സംഗീതം, പാചകം, ക്രാഫ്റ്റ്, ചിത്ര രചന തുടങ്ങിയ വിവിധങ്ങളായ കോർണർ പ്രവർത്തനങ്ങൾ, കായിക വിനോദങ്ങൾ,വിദഗ്ധരുടെ ക്ലാസുകൾ, എന്നിവയിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

പ്രകൃതി സൗഹൃദ അലങ്കാരങ്ങളും, ക്യാമ്പ് ഫയറും സഹവാസ ക്യാമ്പിനെ കൂടുതൽ ആകർഷകമാക്കി, ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുന്നതിനും, ഇവർക്ക് മതിയായ സംരക്ഷണം ഒരുക്കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ഉള്ള അവബോധം സൃഷ്ടിക്കുന്നതിനാണ് ഇത്തരത്തിലുള്ള സഹവാസ ക്യാമ്പുകൾ എല്ലാവർഷവും ബി.ആർ.സി.യിൽ സംഘടിപ്പിക്കുന്നത്. മൂന്നാം തീയതി വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തോടെ സഹവാസ ക്യാമ്പിന് പരിസമാപ്തിയാകും.

Leave a Comment

Your email address will not be published. Required fields are marked *