VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മുവാറ്റുപുഴയിൽ നിന്നും പുതിയ രണ്ട് കെ.എസ്.ആർ.റ്റി.സി ബസ് സർവീസുകൾ ആരംഭിച്ചു

മുവാറ്റുപുഴ: മുവാറ്റുപുഴ – രണ്ടാർ – കോട്ട റോഡ്, പെരുമാങ്കണ്ടം വഴി അൽ അസ്ഹർ മെഡിക്കൽ കോളേജിലേക്ക് ആരംഭിച്ച കെ.എസ്.ആർ.റ്റി.സി ബസ് സർവീസിന്റെ ഔപചാരിക ഉദ്ഘാടനം മുവാറ്റുപുഴ കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡിൽ വെച്ച് നടന്നു. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ മുവാറ്റുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി അധ്യക്ഷത വഹിച്ചു, പ്രസ്തുത ചടങ്ങിൽ എ.റ്റി.ഒ മുവാറ്റുപുഴ രാജേഷ് സ്വാഗത പ്രസംഗം നടത്തി. ഉദ്ഘാടന ചടങ്ങിൽ കെ.എം മൂസ(ചെയർമാൻ) അൽ അസ്ഹർ ഗ്രൂപ്പ് ആശംസകൾ അർപ്പിച്ചു. അദ്ദേഹം ഗതാഗത വകുപ്പ് മന്ത്രി കെ. ഗണേഷ് കുമാറിനും കേരള സർക്കാരിനും ഈ സർവീസ് യാഥാർഥ്യമാക്കുന്നതിന് നൽകിയ പിന്തുണയ്ക്കായി പ്രത്യേക നന്ദി രേഖപ്പെടുത്തി.

മുവാറ്റുപുഴയിൽ നിന്ന് കിഴക്കേക്കര, രണ്ടാർ, കല്ലൂർക്കാട്, കോട്ട റോഡ്, പെരുമാങ്കണ്ടം പ്ലാൻറ്റേഷൻ, ഏഴല്ലൂർ വഴി അൽ – അസ്ഹർ മെഡിക്കൽ കോളേജിലേക്കും എത്തിച്ചേരുന്ന ഈ പുതിയ കെ.എസ്.ആർ.റ്റി.സി ബസ് സർവീസ് പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഏറെ ഉപകാരപ്രദമായിരിക്കും. ദീർഘകാലമായി അനുഭവപ്പെട്ടിരുന്ന യാത്രാസൗകര്യ കുറവ് ഇതോടെ പരിഹരിക്കപ്പെടുമെന്ന് വിലയിരുത്തപ്പെട്ടു. കെ.എസ്.ആർ.റ്റി.സി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബസ് സർവീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം അൽ-അസ്ഹർ മെഡിക്കൽ കോളേജിൽ വെച്ച് സംഘടിപ്പിച്ചു. കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോബി മാത്യു പടിഞ്ഞാറയിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കുമാരമംഗലം പഞ്ചായത്തിലെ മെമ്പർ മാരും, ബ്ലോക്ക്‌ മെമ്പറന്മാരും ഈ ചടങ്ങിൽ പങ്കെടുത്തു.പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിൽ ഈ സർവീസ് നിർണായകമാകുമെന്ന് സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

പുതിയ സർവീസ് ആരംഭിച്ചതോടെ മുവാറ്റുപുഴ മേഖലയിലെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്നും ജനങ്ങളുടെ ദൈനംദിന യാത്രകൾ കൂടുതൽ എളുപ്പമാകുമെന്നും അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *