VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വെനസ്വേലയുടെ ഇടക്കാല പ്രസിഡൻറായി ഡെൽസി റോഡ്രിഗസ്

കാരക്കാസ്: വെനസ്വേലയുടെ ഇടക്കാല പ്രസിഡൻറായി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു. ഡെൽസിക്ക് പിന്തുണ അറിയിച്ച് മഡുറോയുടെ മകൻ രംഗത്തെത്തി. സാമ്രാജ്യത്വ, വലതുപക്ഷ ആക്രമങ്ങളെ പ്രതിരോധിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന നേതാവായ ഡെൽസി റോഡ്രിഗസ് ‘ടൈഗർ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതേ സമയം, സൈനിക നടപടിയിലൂടെ അമെരിക്ക തടവിലാക്കിയ വെനസ്വേലയുടെ പ്രസിഡൻറ് നിക്കോളാസ് മഡുറോയെ അമെരിക്കയിലെ കോടതിയിൽ ഹാജരാക്കി. നിക്കോളാസ് മഡുറോയേയും ഭാര്യ സീലിയ ഫ്ലോറെസിനേയും ന്യൂയോർക്കിലെ കോടതിയിലാണ് ഹാജരാക്കിയത്. താനിപ്പോഴും വെനസ്വേലയുടെ പ്രസിഡൻറ് ആണെന്നാണ് മഡുറോ കോടതിയോട് വിശദമാക്കിയത്. ലഹരിമരുന്ന് സംബന്ധിയായ കുറ്റങ്ങളാണ് മഡുറോയ്ക്കെതിരേ ചുമത്തിയിട്ടുള്ളത്. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് തിങ്കളാഴ്ച മഡൂറോ കോടതിയെ അറിയിച്ചു. മാൻഹാട്ടനിലെ ഫെഡറൽ കോടതിയിലാണ് ഇരുവരേയും ഹാജരാക്കിയത്. മാ‍‍ർച്ച് 17നാണ് ഇരുവരേയും വീണ്ടും കോടതിയിൽ ഹാജരാക്കുക.

Leave a Comment

Your email address will not be published. Required fields are marked *