VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

75ൻറെ നിറവിൽ കലൂർ ഐപ്പ് മെമ്മോറിയൽ എച്ച്.എസ്; ജൂബിലി ആഘോഷങ്ങൾ ജനുവരി 7 മുതൽ 10 വരെ

മൂവാറ്റുപുഴ: നിരവധി വ്യക്തിത്യങ്ങളെ രൂപപ്പെടുത്തി നാടിന് അക്ഷര വെളിച്ചം സമ്മാനിച്ച് നാടിൻറഎ സ്പന്ദനമായി മാറിയ കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ 75ൻ്റെ നിറവിൽ.1951ൽ ഐപ്പ് വർഗീസ് കൊച്ചുകുടി പിതാവിൻറ സ്മരണാർത്ഥം സ്ഥാപിച്ച വിദ്യാലയം കലാ-കായിക രംഗങ്ങളിലുൾപ്പെടെ പ്രതിഭകളെ സൃഷ്ടിക്കുന്നതിൽ ഐപ്പ് മെമ്മോറിയൽ സികൂൾ വഹിച്ച പങ്ക് വളരെ വലുതാണ്. വഴിയും വെളിച്ചവും പോലൂമില്ലാതിരുന്ന കാലത്ത് കലൂർ ഗ്രാമത്തിൻറഎ സാമൂഹ്യ വളർച്ച ലക്ഷ്യമാക്കി ആരംഭിച്ച വിദ്യാലയം പിന്നിട്ട നാൾ വഴികളിൽ പാഠ്യ -പാഠ്യതര വിഷയങ്ങളിൽ കരസ്ഥമാക്കിയ നേട്ടങ്ങൾ നിരവധിയാണ്.

കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്കൂൾ വാർഷികവും പൂർവ വിദ്യാർഥി സംഗമവും യാത്രയയപ്പ് സമ്മേളനവും 7,8,9,10 തിയതികളിൽ നടക്കും.വിളംബര റാലി ഇന്ന് മൂന്നിന് നടക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ധനശേഖരണാർഥം തിരുവനന്തപുരം അജന്ത തീയറ്റേഴ്സിൻറെ നാടകം – വംശം ഏഴിന് രാത്രി ഏഴിന് നടക്കും.

എട്ടിന് രാവിലെ 10ന് സ്കൂൾ നമാനേജർ ഐപ്പ് വർഗീസ് കൊച്ചുകുടി പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് 2.30ന് പൂർവ വിദ്യാർഥികളായ വൈദികരുടെ നേതൃത്വത്തിൽ സമൂഹബലി.തുടർന്ന് സെപക് ടാക്രോ.വൈകിട്ട് അഞ്ചിന് പൂർവ വിദ്യാർഥി സംഗമത്തോട് അനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും.സ്കൂൾ മാനേജർ ഐപ്പ് വർഗീസ് കൊച്ചുകുടി അധ്യക്ഷത വഹിക്കും.കോതമംഗലം രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ പയസ് മലേക്കണ്ടം മുഖ്യപ്രഭാഷണം നടത്തും.യോഗത്തിൽ വിവിധ മേഖലകളിൽ പ്രശസ്തരായ പൂർവ വിദ്യാർഥികളെ ആദരിക്കും.മുൻ എം.എൽ.എ പി.സി.ജോസഫ്, സിനിമ താരം മനോജ് ഗിന്നസ്, കേണൽ ആസാദ്തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പൂർവ വിദ്യർഥികൾ അവതരിപ്പിക്കുന്ന ഗാനസന്ധ്യ.

ഒന്പതിന് സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡൻറ് സജി പൗലോസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സിനിമ താരം സാജു നവോദയ മുഖ്യാതിഥിയും എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ വിശിഷ്ടാതിഥിയുമായി പങ്കെടുക്കും.

അവാർഡ് ദാനം സ്കൂൾ മാനേജർഐപ്പ് വർഗീസ് കൊച്ചുകുടി നിർവഹിക്കും. യോഗത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന സംഗീത അധ്യാപകൻ സജി ചെറിയാന് യാത്രയയപ്പും നൽകും. തുടർന്ന് സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടി- പ്രയാണം @75.

10ന് വൈകിട്ട് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഐപ്പ് വർഗീസ് കൊച്ചുകുടി അധ്യക്ഷത വഹിക്കും.ഡീൻ കുര്യാക്കോസ് എം.പി. മുഉ്യപ്രഭാഷണം നടത്തും. ജൂബിലി ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം കെ.ഫ്രാൻസിസ് ജോർജ് എം.പി. നിർവഹിക്കും. എം.എൽഎമാരായ മാത്യു കുഴൽനാടൻ, പി.ജെ ജോസഫ്, ആൻറണി ജോൺ, സാമൂഹ്യ – രാഷ്ട്രീയ – സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിക്തങ്ങൾ തുടങ്ങിയവർ സംസാരിക്കും.

തുടർന്ന് സ്കൂൾ വിദ്യാർഥികളായ 75 കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലയരങ്ങ്, വോയിസ് ഓഫ് കൊച്ചിൻ അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ എന്നിവയായിരിക്കും പരിപാടികളെന്ന് സ്കൂൾ മാനേജർ ഐപ്പ് വർഗീസ് കൊച്ചുകുടി, പ്രധാന അധ്യാപകൻ ജോസഫ് സക്കറിയാസ്, ജൂബിലി ജനറൽ കൺവീനർ എം.കെ ബിജു, സ്റ്റാഫ് സെക്രട്ടറി ജോഷി ഫ്രാൻസിസ്, പബ്ലിസിറ്റി ആൻഡ് മീഡിയ കൺവീനർ ജോമോൻ ജോസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *