തൃശൂർ: അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തി. ശിൽപ്പ(30), അക്ഷയ്ജിത്ത്(5) എന്നിവരാണ് മരിച്ചത്. അടാട്ട് വീട്ടിൽ ബുധനാഴ്ച രാവിലെ ഇരുവരേയും മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. വീട്ടിൽ യുവതിയുടെ ഭർത്താവും അമ്മയുമാണ് ഉണ്ടായിരുന്നത്. സംഭവം നടന്ന ദിവസം, ഭർത്താവ് പനിയെ തുടർന്ന് മറ്റൊരു മുറിയിലേക്ക് മാറി കിടന്നിരുന്നു. പിറ്റേന്ന് രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്. കുട്ടി കട്ടിലിൽ കമിഴ്ന്ന് നിലയിലും ശിൽപ്പ തുങ്ങി മരിച്ച നിലയിലുമായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശിൽപ്പ ആത്മഹത്യ ചെയ്തതാവാനാണ് സാധ്യത. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
