VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഒഡീശയിൽ വിമാനാപകടത്തിൽ ആറ് പേർക്ക് പരുക്ക്

റൂർക്കല: ഒഡീശയിൽ സ്വകാര‍്യ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഒഡീശയിലെ ഭുവനേശ്വറിൽ നിന്നും റൂർക്കലയിലേക്ക് പോയ സെസ്ന 208 കാരവൻ വിമാനമാണ് ശനിയാഴ്ചയോടെ അപകടത്തിൽപ്പെട്ടത്. രണ്ടു പൈലറ്റുമാരും 4 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ട വിഡിയോയിൽ സംഭവസ്ഥലത്ത് ഫയർ ഉദ‍്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തുന്നത് കാണാം.

Leave a Comment

Your email address will not be published. Required fields are marked *