VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കമ്യൂണിസ്റ്റുകാർക്ക് സി.പി.എമ്മിൽ തുടരാൻ കഴിയാത്ത അവസ്ഥ, ഗൃഹസന്ദർശനം രാഷ്ട്രീയ നാടകം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് വിട്ടു സിപിഎമ്മിലെത്തിയവർക്കെല്ലാം പരവതാനി വിരിച്ചു സ്വീകരണം കൊടുത്ത് വലിയ പദവികൾ നൽകി. അതേ സമയം കോൺഗ്രസിലേക്ക് ആരെങ്കിലും വന്നാൽ അവരെ വർഗ വഞ്ചകർ എന്നുവിളിച്ചാക്ഷേപിക്കും ഇത് ഇരട്ടത്താപ്പാണ് .ഈ ഇരട്ടത്താപ്പ് കേരളത്തിൽ ചിലവാകില്ല. ഞങ്ങൾ ആരെയും പ്രലോഭിപ്പിച്ച് കൊണ്ടുവരുന്നതല്ല. സിപിഎം നേതൃത്വത്തിന്റെ പ്രർത്തനങ്ങളിൽ മനം മടുത്ത് ആളുകൾ രാജിവച്ചു പുറത്ത് വരുന്നതാണ്. സിപിഎമ്മിൽ കമ്യൂണിസമില്ലാത്ത് കൊണ്ട് അവർ പുറത്തുവരുന്നതാണ്. കമ്യൂണിസ്റ്റുകാർക്ക് സിപിഎമ്മിൽ തുടരാൻ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു.അതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം. ജനങ്ങൾ വസ്തുതകൾ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കൾ ഓർക്കണം.

കൂടുതൽ ജനവിഭാഗങ്ങൾ കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനോട് അടുത്തുകൊണ്ടിരിക്കുകയാണ്.പത്തു വർഷമായി കഷ്ടതയും പ്രയാസങ്ങളും ദുരിതവും അനുഭവിക്കുന്ന ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു. ഒരു ഭരണമാറ്റത്തിന് സമയമായിരിക്കുന്നു എന്ന ജനങ്ങളുടെ തിരിച്ചറിവാണിത്. ജനങ്ങൾക്ക് തെറ്റ് പറ്റിപ്പോയി. ഭരണവിരുദ്ധ വികാരമില്ല എന്ന് ആവർത്തിച്ചു പറഞ്ഞാൽ ഭരണവിരുദ്ധ വികാരം ഇല്ലാതാകില്ല. ആരോടെങ്കിലും യുഡിഎഫിലേക്ക് വരണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. ഒരു കക്ഷിയുമായും ചർച്ച നടത്തിയിട്ടില്ല. ആരുവന്നാലും വേണ്ടെന്ന് പറയുകയുമില്ല. വരുന്നത് ആരാണ് എന്ന് നോക്കി കൂട്ടമായി ആലോചിച്ച് തിരുമാനമെടുക്കും. ഒരു കക്ഷിയെയും കൊണ്ടുവരാൻ വേണ്ടി ഞങ്ങൾ ആരുമായും ചർച്ച നടത്തിയിട്ടില്ല.

യുഡിഎഫിൽ ഇക്കാര്യത്തിലൊന്നും യാതൊരു അസ്വസ്ഥതയുമില്ല. ആശയക്കുഴപ്പവുമില്ല. യുഡിഎഫിലേക്ക് കൂടുതൽ ആളുവരുന്നതിൽ സിപിഎമ്മിലാണ് അസ്വസ്ഥയുള്ളത്.കെഎം മാണി സ്മാരകത്തിന് സ്ഥലം അനുവദിച്ചത് പ്രായഛിത്തം ചെയ്യലാണ്. ബജറ്റ് അവതരിപ്പിക്കാൻ അദ്ദേഹത്തിന് അവസരം നൽകാത്ത് കൊണ്ടുള്ള പ്രായശ്ചിത്തമാണത്.

കേരളാ കോൺഗ്രസ് എമ്മുമായി ഒരു ഘട്ടത്തിലും ഔദ്യോഗികമായോ അനൗദ്യോഗികമായോ യുഡിഫിൽ നിന്ന് ആരും ചർച്ച നടത്തിയിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം, അതിനുമുമ്പ് പാർലിമെന്റ് തെരെഞ്ഞെടുപ്പിലുണ്ടായ ഇവയെല്ലാം കണക്കിലെടുത്തുകൊണ്ട് ആരെങ്കിലും എവിടെയെങ്കിലും അഭിപ്രായ പ്രകടനം നടത്തിക്കാണും. ഞങ്ങൾക്കതിൽ ഉത്തരവാദിത്തമില്ല. പത്തുവർഷം ജനങ്ങളെ പരമാവധി ദ്രോഹിച്ചിട്ട് തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ ഗൃഹസന്ദർശനമെന്ന പേരിൽ വീടുകൾ കയറി മാപ്പു പറയുന്ന ഏർപ്പാട് ജനങ്ങൾ തിരിച്ചറിയും. ഇതൊരു രാഷ്ടീയ നാടകമാണ് ഇതുകൊണ്ടൊന്നും ജനങ്ങളെ കബളിപ്പിക്കാൻകഴിയില്ല.

ഇനി സിപിഎമ്മിന് തുടർഭരണമില്ലന്നുറപ്പായി കഴിഞ്ഞു. ശബരിമലയിൽ കാണാതായ39.8 കിലോ സ്വർണ്ണം എവിടെയെന്നാണ് ചോദ്യം. ആരുടെ കാലത്ത് ക്രമക്കേട് നടന്നാലും അന്വേഷിക്കണം. അതിനെ രാഷ്ട്രീയവൽക്കരിക്കേണ്ടകാര്യം ഇല്ല.ശബരിമലയ ചർച്ച ചെയ്യേണ്ടതു തന്നെയാണ്. നാല് സിപിഎം നേതാക്കളാണ് ജയിലിൽ കിടക്കുന്നത്. ശബരിമല വിഷയം തെരെഞ്ഞെടുപ്പിൽ ചർച്ചയാകുന്നതിൽ യുഡിഎഫിന് യാതൊരു വിഷമവും ഇല്ല.

Leave a Comment

Your email address will not be published. Required fields are marked *