VBC NEWS THODUPUZHA

വിസാതട്ടിപ്പ് കേസ് പ്രതി പോലീസിന്റെ പിടിയിലായി

ഇടുക്കി: വിസാതട്ടിപ്പ് കേസിൽ പ്രതിയായ ശേഷം കടന്നുകളഞ്ഞയാൾ പോലീസിന്റെ പിടിയിലായി. 2012 ൽ അടിമാലി പോലീസ് സ്റ്റേഷനിൽ നാലോളം വിസാ തട്ടിപ്പ് കേസിൽ പ്രതിയായി കടന്നുകളഞ്ഞ തമിഴ്നാട് കന്യാകുമാരി, നെടുവിളപുത്തൻപുരയിൽ സൈമൺ പോളാണ് എറണാകുളം ജില്ലയിലെ തോപ്പുംപടിയിൽ വച്ച് പോലീസിൻ്റെ പിടിയിലായത്. എറണാകുളം എ.റ്റി.എസിന്റെ(ഭീകരവിരുദ്ധ സ്ക്വാഡ്) സഹായത്തോടെ ജില്ലാ പോലീസ് മേധാവിയുടെ എൽ.പി സ്‌ക്വാഡ്(പിടികിട്ടാപുള്ളികളെ കണ്ടുപിടിക്കുന്ന അംഗങ്ങൾ) പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *