VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

രോ-കോ സഖ‍്യത്തെ തരംതാഴ്ത്തിയേക്കും

ന‍്യൂഡൽഹി: സീനിയർ ഇന്ത‍്യൻ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോലിയെയും ബിസിസിഐയുടെ വാർഷിക കരാറിൽ നിന്നും തരം താഴ്ത്തിയേക്കുമെന്ന് റിപ്പോർട്ട്.

നിലവിൽ എ പ്ലസ് ഗ്രേഡിലുള്ള ഇരു താരങ്ങളെയും ഗ്രേഡ് ബിയിലേക്കായിരിക്കും തരം താഴ്ത്തുക. ടെസ്റ്റ് ക്രിക്കറ്റിനും ടി20 ക്രിക്കറ്റിനും വിട പറഞ്ഞ രോ-കോ സഖ‍്യം ഏകദിനത്തിൽ മാത്രമാണ് നിലവിൽ സജീവമായി കളിക്കുന്നത്.

ഐസിസി റാങ്കിങ്ങിൽ കോലി ഒന്നാം സ്ഥാനത്തും രോഹിത് ശർമ മൂന്നാം സ്ഥാനത്തുമാണ്. എ പ്ലസ് ഗ്രേഡ് വിഭാഗത്തെ ഒഴിവാക്കി വാർഷിക കരാർ മൂന്നു ഗ്രേഡുകൾ മാത്രമായി ചുരുക്കാനാണ് സെലക്ഷൻ കമ്മിറ്റിയുടെ നീക്കം. ഇത് ബിസിസിഐ അംഗീകരിച്ചേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. എ പ്ലസ് വിഭാഗത്തിൽ ഉൾപ്പെടുന്ന താരങ്ങൾക്ക് 7 കോടിയും ബി ഗ്രേഡിലുള്ള താരങ്ങൾക്ക് മൂന്നു കോടിയുമാണ് വാർഷിക ശമ്പളം.

Leave a Comment

Your email address will not be published. Required fields are marked *