VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് ആസ്ഥാനത്തും പ്രതികളുടെ വീട്ടിലും ഇ.ഡി റെയ്ഡ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ വീടുകളിൽ എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റിൻ്റെ റെയ്ഡ്. ദേവസ്വം ബോർഡ് ആസ്ഥാനത്തും പ്രതികളുടെ വീടും അടക്കം 21 ഇടങ്ങളിലാണ് ഇഡിയുടെ റെയ്ഡ് നടക്കുന്നത്. എ പത്മകുമാറിൻ്റെ ആറന്മുളയിലെ വീട്ടിലും എൻ വാസുവിൻറെ തിരുവനന്തപുരം പേട്ടയിലുള്ള വീട്ടിലും ഉൾപ്പടെയാണ് റെയ്ഡ് നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കുകയെന്നതാണ് ഇഡിയുടെ ലക്ഷ‍്യം. അതേസമയം, അന്വേഷണ സംഘം ചൊവ്വാഴ്ച്ച സന്നിധാനത്തെത്തും.

Leave a Comment

Your email address will not be published. Required fields are marked *