VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മകരവിളക്ക് ദിവസം സിനിമ ചിത്രീകരണം, സംവിധായകൻ അനുരാജ് മനോഹറിനെതിരെ കേസെടുത്തു

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല വനമേഖലയിൽ സിനിമ ചിത്രീകരണം നടത്തിയതുമാ‍യി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിനെതിരേ വനംവകുപ്പ് കേസെടുത്തു. പത്തനംതിട്ട റാന്നി ഡിവിഷനിലാണ് വനത്തിൽ അതിക്രമിച്ചു കയറിയെന്ന കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ചിത്രീകരണം നടന്നത് അതീവ സുരക്ഷ മേഖലയായ പെരിയാർ കടുവ സങ്കേതത്തിൻറെ ഭാഗമാണോ എന്ന് വനംവകുപ്പ് നിലവിൽ പരിശോധിച്ചുവരികയാണ്. സന്നിധാനത്ത് അനുമതി കിട്ടാതെ വന്നതോടെ പൊലീസിനെ അറിയിച്ച ശേഷം പമ്പയിൽ‌ ഷൂട്ടിങ് നടത്തിയെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്. അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്തു വരട്ടെയന്നും സംവിധാകൻ പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *