VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന യാതൊന്നും ബജറ്റിൽ ഇല്ലെന്ന് പി.ജെ ജോസഫ്

തൊടുപുഴ: കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന യാതൊന്നും ബജറ്റിൽ ഇല്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ. റബറിന് 250 രൂപ എന്ന പ്രഖ്യാപനം നടപ്പാക്കാനായില്ല. തൊഴിലില്ലായ്മ പരിഹരിക്കാൻ യാതൊന്നും ബഡ്ജറ്റിൽ ഇല്ല. നടപ്പാക്കാൻ കഴിയാത്ത ഒട്ടേറെ പദ്ധതികളുടെ പ്രഖ്യാപനം മാത്രമാണിത്. വന്യജീവി ആക്രമണം തടയുന്നതിനും മറ്റും നീക്കിവെച്ച തുകയിൽ പകുതി മാത്രമാണ് കഴിഞ്ഞ വർഷം ചെലവഴിച്ചത്. ആശ – അംഗൻവാടി വർക്കർമാരെ പരിഹസിച്ചിരുന്നവർ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വേതനം വർധിപ്പിച്ചിരിക്കുകയാണ്. 12,000 കോടി രൂപ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് ഇപ്പോൾ ജീവനില്ലാത്ത അവസ്ഥയിലാണെന്നും ജോസഫ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *