VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ജമാഅത്തെ ഇസ്ലാമി‍യുടെ പിന്തുണ സ്വീകരിക്കും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജമാഅത്തെ ഇസ്ലാമി അമീർ തന്നെ മതരാഷ്ട്രവാദത്തെ തള്ളി പറഞ്ഞതാണ്.

പിന്നെ പിന്തുണ സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും സതീശൻ ചോദിച്ചു. ഇത്തരം വാദങ്ങൾ അവർ കൂടെ കൊണ്ടുനടന്നിരുന്ന കാലത്ത്, നാലു പതിറ്റാണ്ട് കാലത്തോളം അവർ സിപിഎമ്മിന്‍റെ കൂടെയായിരുന്നു എന്ന കാര്യം മറക്കരുത്. അപ്പോഴൊന്നും ആർക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.

സിപിഎമ്മിന്‍റെ കൂടെ നിൽക്കുമ്പോൾ എല്ലാവരും മതേതരവാദികളും സിപിഎം വിട്ടുകഴിഞ്ഞാൽ ഉടൻ വർഗീയവാദികളും ആകുംജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇതെല്ലാം പ്രശ്നമാകുന്നത്. ആ നിലപാട് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *