VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സ്പായിലെ കൂട്ടബലാത്സംഗ കേസിൽ ക്വട്ടേഷനാണെന്ന് ആരോപണവുമായി ഉടമ

പത്തനംതിട്ട: തിരുവല്ലയിൽ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന് ആരോപണവുമായി സ്പാ ഉടമ. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷൻ നൽകിയതെന്ന് സ്പാ ഉടമ സഞ്ജയ് ആരോപിച്ചു. കേസിൽ ശനിയാഴ്ച കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ പൊലീസുകാരിലേക്കും അന്വേഷണം നീങ്ങും. സ്പാകളിൽ നിന്ന് പൊലീസ് മാസപ്പടി വാങ്ങുന്നവെന്ന ആരോപണവും പരിശോധിക്കും. പൊലീസുകാരിൽ ചിലർ സ്പാകളിൽ സ്ഥിരം സന്ദർശകരാണെന്നാണ് വിവരം. തിരുവല്ല ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.

Leave a Comment

Your email address will not be published. Required fields are marked *