VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ബി.ജെ.പിയുടെ വളർച്ചയുടെ കാലം കഴിഞ്ഞെന്നും ഇനി ബി.ജെ.പി ഭരിക്കാൻ പോകുന്ന കാലമാണെന്നും രാജീവ് ചന്ദ്രശേഖർ

ഇടുക്കി: വികസിത കേരളത്തിനൊപ്പം വികസിത മൂന്നാറെന്നതും ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബി.ജെ.പിയുടെ വളർച്ചയുടെ കാലം കഴിഞ്ഞെന്നും ബി.ജെ.പി ഭരിക്കാൻ പോകുന്ന കാലമാണ് ഇനി കേരളത്തിൽ വരാൻ പോകുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്രത്തോളം സൗന്ദര്യമുള്ള മൂന്നാറിൽ അടിസ്ഥാന സൗകര്യങ്ങൾ ഏതുമില്ല. മൂന്നാറിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താൻ കോൺഗ്രസിനും സി പിഎമ്മിനും താൽപര്യമില്ല. ജനങ്ങളെ വിഭജിക്കുകയെന്ന രാഷ്ട്രീയമാണ് ഇരു പാർട്ടികൾക്കുമുള്ളത്. കഴിഞ്ഞ 11 വർഷം യാതൊരു അഴിമതിയുമില്ലാതെ സാധാരണ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ച് വരുന്ന സർക്കാരാണ് മോദി സർക്കാരെന്നും രാജീവ് ചന്ദ്രശേഖർ മൂന്നാറിൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *