പട്ന: അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ബീഹാർ നിയമസഭയിൽ നിന്നുള്ള ഒന്നായിരുന്നു. നിയമസഭാ വീഡിയോ ഇത്ര വൈറലാവാൻ കാരണമെന്താണെന്ന് ചോദിച്ചാൽ സംഭവം കുറിച്ച് ഇൻട്രസ്റ്റിങ്ങാണ്. സ്വന്തം പാർട്ടിയിലെ മന്ത്രിയെ ചോദ്യം ചെയ്യുന്ന യുവ ബിജെപി എംഎൽഎ. യുവ ബിജെപി എംഎൽഎ മൈഥിലി താക്കൂറാണ് വീഡിയോയിലെ താരം. ബിഹാറിലെ സർക്കാർ ആശുപത്രികളുടെ മോശം അവസ്ഥ ബജറ്റ് സമ്മേളനത്തിൽ ചർച്ചയാക്കുകയായിരുന്നു മൈഥിലി. തൻറെ മണ്ഡലത്തിലെ സർക്കാർ ആശുപത്രിയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെയോട് മൈഥിലി ചോദ്യങ്ങൾ ഉന്നയിച്ചു. മന്ത്രി മറുപടി പറഞ്ഞെങ്കിലും അതിൽ അതൃപ്തി പ്രകടിപ്പിച്ച മൈഥിലി, വീണ്ടും രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. പിന്നാലെ ഭരണപക്ഷം അസ്വസ്ഥരായെങ്കിലും പ്രതിപക്ഷം കൈയടിച്ച് പിന്തുണ അറിയിച്ചു. പ്രതിപക്ഷ അംഗങ്ങൾ മേശപ്പുറത്ത് തട്ടി അവരെ പിന്തുണച്ചപ്പോൾ ഭരണപക്ഷത്തെ ചില അംഗങ്ങൾ അസ്വസ്ഥരായി.
