VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മാർപാപ്പയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ പോകില്ല

കൊച്ചി: ലിയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാനിലേക്ക് പോകില്ലെന്ന് സംസ്ഥാന സർക്കാരിന്റെ ‍ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണ് തീരുമാനം. മാർച്ച് നാലിനാണ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത്. മുഖ്യമന്ത്രിക്കൊപ്പം കെ.വി. തോമസിനും ക്ഷണമുണ്ടായിരുന്നു. മുഖ്യമന്ത്രി ഇല്ലാത്തതിനാൽ അനൗദ്യോഗിക യാത്രയായിട്ടാകും സംഘം വത്തിക്കാനിലേക്ക് പോവുക. മുഖ്യമന്ത്രിയുടെ അന്വേഷണം മാർപാപ്പയെ അറിയിക്കുമെന്നും കേരളത്തിന് ഇത് അഭിമാന നിമിഷമാണെന്നും കെ.വി. തോമസ് പറഞ്ഞു. ‘‘മുഖ്യമന്ത്രിക്കും എനിക്കും കൂടി ഷേക്ക്ഹാൻഡ് മീറ്റിങ് എന്നാണ് അവർ പറഞ്ഞത്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കാരണം വരില്ലെന്ന് പറഞ്ഞു. പോയി കാണുമ്പോൾ കേരളത്തിന്റെയും മുഖ്യമന്ത്രിയുടെയും അന്വേഷണം അറിയിക്കും’’ – കെ.വി. തോമസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിനിരിക്കേ സ്ഥാനാർഥി നിർണയം അടക്കമുള്ള ചർച്ചകളും പ്രചാരണവും ഉള്ളതിനാലാണ് വത്തിക്കാൻ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *