VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

അയ്യപ്പ സംഗമത്തിൻ്റെ പേരിൽ തട്ടിപ്പെന്ന് വി.ഡി സതീശൻ

പാലക്കാട്: അയ്യപ്പസംഗമത്തിൻ്റെ പേരിൽ സർക്കാർ നടത്തിയത് വൻ തട്ടിപ്പെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 600 പേർ പങ്കെടുത്ത പരിപാടിയിൽ 3000 പേർക്ക് ബ്രേക്ക് ഫാസ്റ്റും 4000 പേർക്ക് ലഞ്ചും 5000 പേർക്ക് ഡിന്നറും നൽകിയെന്ന് പറഞ്ഞ് പണം എഴുതിയെടുത്തിരിക്കുകയാണ്. എല്ലാ തട്ടിപ്പും പുറത്തുകൊണ്ടുവരമെന്നും സതീശൻ ആവശ്യപ്പെട്ടു. വിവാദമായപ്പോൾ സർക്കാർ കയ്യൊഴിക്കുകയാണ്. അയ്യപ്പസംഗമത്തിൻറെ ഫ്ളക്സിൽ മുഖ്യമന്ത്രിയുടെ പടം അയ്യപ്പനെക്കാൾ വലുതായിരുന്നു. ആരൊക്കെ പണം തന്നു ആരുടെയൊക്കെ സ്പോൺസർഷിപ്പ് കിട്ടിയെന്ന് സർക്കാർ വിശദീകരിക്കണം. ദേവസ്വം മന്ത്രി കണക്ക് പുറത്തുവിടണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *