VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മുതലക്കോടത്ത് കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു; അപകടത്തിന് കാരണം പൊതുമരാമത്ത് വകുപ്പിൻ്റെ അനാസ്ഥയെന്ന് നാട്ടുകാർ

തൊടുപുഴ: റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നിയാണ്(27) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിൻറെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മാസങ്ങൾക്ക് മുൻപ് കലുങ്ക് നിർമാണത്തിനായി റോഡരികിൽ വലിയ കുഴി എടുത്തിരുന്നു. എന്നാൽ നിർമാണം പൂർത്തിയാക്കുകയോ കുഴി കൃത്യമായി മൂടുകയോ ചെയ്യാതെ അധികൃതർ ഇത് അപകരമായ രീതിയിൽ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. ഈ കുഴിയാണ് യുവാവിൻറെ ജീവൻ എടുത്തത്. അപകടം നടന്ന ഉടനെ തന്നെ ജെയ്സിനെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *