VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ശബരിമല സ്വർണ്ണക്കൊള്ള കേസ്; നടൻ ജയറാം ഇ.ഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാം ഇഡിക്ക് മുന്നിൽ ഹാജരായി. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്താനാണ് ഇഡി ജയറാമിനെ വിളിപ്പിച്ചിരിക്കുന്നത്. ശബരിമല എല്ലാവരുടെയും വികാരമാണ്. തെറ്റ് ചെയ്തവരേ പുറത്തുകൊണ്ടുവരണമെന്നും ജയറാം പറഞ്ഞു. കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെവിടുമോയെന്നും ജയറാം ചോദിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ജയറാമിന് സമൻസ് അയച്ചിരുന്നു. ഇതിൻപ്രകാരമാണ് ജയറാം കൊച്ചി ഓഫീസിൽ ഹാജരായത്. ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും ഉണ്ണികൃഷ്ണൻ പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകളും പ്രാർത്ഥനകളും നടത്തിയിരുന്നു. ഇതിൽ ജയറാമിൻറെ ചെന്നൈയിലെ വീട്ടിലും ഇത്തരത്തിൽ പൂജ നടന്നിരുന്നു. നേരത്തെ ജയറാമിനെ എസ്ഐടിയും ചോദ്യം ചെയ്തിരുന്നു. പോറ്റിയുമായി ശബരിമലയിൽ വെച്ചുള്ള പരിചയമാണ് ഉള്ളതെന്നും തട്ടിപ്പിൽ പങ്കില്ലെന്നും ജയറാം അന്ന് മൊഴി നൽകിയിരുന്നു.പാളികൾ പൂജിച്ച മൂന്ന് ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും, പോറ്റി പല തവണ തൻറെ വീട്ടിൽ വന്നിട്ടുണ്ടെന്നും ജയറാം മൊഴി നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *