VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പാതിവില തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അനന്തുവിനെ ഇ.ഡി ജയിലിലെത്തി ചോദ്യം ചെയ്തു

മൂവാറ്റുപുഴ: പാതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതി അനന്തുകൃഷ്ണനെ ജയിലിലെത്തി ഇഡി ചോദ്യം ചെയ്തു. നിലവിൽകേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയാണ് അനന്തുകൃഷ്ണൻ. സംഭവവുമായി ബന്ധപ്പെട്ട് 1300 ഓളം കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകൾ ക്രൈംബ്രാഞ്ചാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ഈ സൗഹചര്യത്തിലാണ് ഇഡി കൂടി കേസിൽ അന്വേഷണം വ്യാപിപ്പിക്കുന്നത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അനന്തുവിനെ ചോദ്യം ചെയ്യാൻ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഇഡി ഉദ്യോഗസ്ഥർ എത്തിയത്.തട്ടിപ്പിലൂടെ ലഭിച്ച പണം എങ്ങോട്ടാണ് മാറ്റിയത്. ഇതിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യങ്ങളാണ് ഇഡി ചോദിച്ചറിഞ്ഞത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ നിർണായക വിവരം ലഭിച്ചതായാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *