VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സണ്ണി ജോസഫ് തന്നെ കെ.പി.സി.സി അധ‍്യക്ഷ സ്ഥാനത്ത് തുടരും

ന‍്യൂഡൽഹി: കെ.പി.സി.സി അധ‍്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തന്നെ തുടരും. തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായി സ്ഥാനം ഒഴിയില്ല. അധ‍്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫ് മാറേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ പ്രധാന നേതാക്കളുടെ നിലപാട്. രമേശ് ചെന്നിത്തല കെപിസിസി അധ‍്യക്ഷനായ സമയത്ത് ഹരിപ്പാട് മത്സരിച്ചത് അധ‍്യക്ഷ സ്ഥാനം രാജിവയ്ക്കാതെയാണെന്ന് ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു നേതാക്കളുടെ വാദം. തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിനായി സണ്ണി ജോസഫ് ബുധനാഴ്ച ഡൽഹിയിലെത്തും. ഇക്കാര‍്യം യോഗത്തിൽ ചർച്ചയായേക്കും.

Leave a Comment

Your email address will not be published. Required fields are marked *