VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വന്ദേ മാതരം അടിച്ചേൽപ്പിക്കരുതെന്ന് ശശി തരൂർ

ന‍്യൂഡൽഹി: വന്ദേ മാതരം അടിച്ചേൽപ്പിക്കരുതെന്ന് ശശി തരൂർ എംപി. എല്ലാവരെയും ഉൾക്കൊള്ളുന്നതാവണം ദേശീയത എന്നും തരൂർ പറഞ്ഞു. ഒരു ദേശീയ മാധ‍്യമത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് തരൂർ നിലപാട് വ‍്യക്തമാക്കിയത്. സ്വാതന്ത്ര‍്യ സമരകാലത്ത് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വന്ദേമാതരം വിപ്ലവകാരികൾക്ക് വലിയ ആവേശം നൽകിയ ഗാനമായിരുന്നുവെന്നും എന്നാൽ പിന്നീട് ഇത് വിവാദങ്ങൾക്ക് ഇടയാക്കിയെന്നും തരൂർ പ്രതികരിച്ചു. ഇന്ത‍്യയിലുള്ള മുഴുവൻ പൗരന്മാരും ഭൂരിപക്ഷ സംസ്കാരത്തിലേക്ക് ഇഴകിച്ചേരണമെന്ന് വാശിപിടിക്കുന്നത് ജനാധ‍്യതിപത‍്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *