VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കെ.എസ്.ആർ.റ്റി.സി ബസ് ഓടിക്കൊണ്ടിരുന്നതിനിടെ ടയർ ഊരിപ്പോയി

കൊച്ചി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.റ്റി.സി ബസിന്‍റെ ടയർ ഊരിപ്പോയി. കൂത്താട്ടുകുളം – കലൂർ ബസിന്‍റെ മുൻവശത്തെ ടയറാണ് ഓട്ടത്തിൽ ഊരിപ്പോയത്. മുളന്തുരുത്തി കാരിക്കോട് വെച്ച് രാവിലെ 6.30ഓടെയാണ് സംഭവം. എന്നാൽ വലിയ അപകടം ഒന്നും തന്നെ സംഭവിച്ചില്ല. ഈ സമയത്ത് 40 ഓളം യാത്രക്കാർ വാഹനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാർക്ക് ബസ് ജീവനക്കാർക്കും പരുക്കില്ല. കാലപഴക്കം ചെന്ന ബസായത് കൊണ്ടാവും ഇങ്ങനെ സംഭവിച്ചതെന്ന് കെ.എസ്.ആർ.റ്റി.സി ബസ് ഡ്രൈവർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *