VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്ത അഞ്ച് ഒ.റ്റി.റ്റി പ്ലാറ്റ് ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി

ന്യൂഡൽഹി: അശ്ലീലം ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് 5 ഒടിടി പ്ലാറ്റ്ഫോമുകളെ വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു. മൂഡ് എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജി മൂവി പ്ലക്സ്, ഫീൽസ ജുഗ്നു പ്ലാറ്റുഫോമുകളെയാണ് നിരോധിച്ചത്.

അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്തതിന് കഴിഞ്ഞവർഷം ജൂലായിലും ആപ്പുകളും വെബ്സൈറ്റുകളും കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഐടി ചട്ടങ്ങൾ അനുസരിച്ച് ഇത്തരം പ്ലാറ്റുഫോമുകളിലേക്കുള്ള പ്രവേശനം തടയാൻ സർക്കാരിന് ഇൻറർനെറ്റ് സേവനദാതാക്കൾക്ക് നിർദേശം നൽകാം. ഐടി ആക്‌ടിൻറെ സെക്ഷൻ 69 എ പ്രകാരം ഓൺലൈൻ‌ ഉള്ളടക്കങ്ങൾ തടയാൻ കേന്ദ്രത്തിന് അധികാരമുണ്ട്.

കഴിഞ്ഞവർഷം 25 ആപ്പുകൾക്കെതിരേയാണ് നടപടി എടുത്തത്. ഒടിടി പ്ലാറ്റുഫോമുകളിലെ ഉള്ളടക്കം ഇന്ത്യൻ നി‍യമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആഭ്യന്തര മന്ത്രാലയം, വനിതാ ശിശുവികസന മന്ത്രാലയം അടക്കമുള്ള വകുപ്പുകളുമായും വിദഗ്ധരുമായും നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം എടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *