VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

എഐ ഉച്ചകോടി പ്രതിഷേധം നടത്തിയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കലാപക്കുറ്റം

ന‍്യൂഡൽഹി: ഡൽഹിയിൽ വച്ചു നടന്ന എഐ ഉച്ചകോടിയിൽ പ്രതിഷേധിച്ചതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കലാപക്കുറ്റം ചുമത്തി. യൂത്ത് കോൺഗ്രസ് ദേശീയ അധ‍്യക്ഷൻ ഉദയ് ഭാനു ചിബ് അടക്കമുള്ള എട്ട് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വൻ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഇതിന് തെളിവുണ്ടെന്നുമായിരുന്നു പൊലീസ് വ‍്യക്തമാക്കിയത്. ഏകദേശം 20 മണിക്കൂർ നീണ്ട ചോദ‍്യം ചെയ്യലിനൊടുവിലായിരുന്നു ഉദയ് ഭാനു ചിബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, പൊതുപ്രവർത്തകനെ ബോധപൂർവം ഉപദ്രവിക്കൽ, ജോലി തടസപ്പെടുത്തൽ, നിയമലംഘനം എന്നീ കുറ്റങ്ങൾ ഉദയ് ഭാനു ചിബിനെതിരേ ചുമത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *